Thursday, May 13, 2010

വിട പറയുന്നു ഞാന്‍... പ്രിയപ്പെട്ടവരേ!

അങ്ങനെ ഗിരിദീപത്തില്‍ നിന്നും ഞാന്‍ മടങ്ങി. .... ആര്‍ക്കെല്ലമോ എന്നെ ഇഷ്ട്ടമായിരുന്നു... ആര്‍ക്കെല്ലമോ എന്നെ വെറുപ്പായിരുന്നു.ഒരുകാര്യം ഉറപ്പ്... ഞാന്‍ ഇനി ആ സ്കൂളില്‍ പഠിപ്പിക്കില്ല.മനോജ്‌ ഫാതര്‍ അതിനു താല്‍പ്പര്യ പ്പെടില്ല. അയ്യോ.. ഞാന്‍ പിണങ്ങി എന്നൊന്നും നിങ്ങള്‍ കരുതേണ്ട...ഞാന്‍ മറ്റൊരു സ്കൂളില്‍ പോകുന്നു എന്ന് പറഞ്ഞു മാരിയതാനെ.. പക്ഷെ അവര്‍ക്ക് അത് വല്യ പ്രസ്നാമോന്നുമല്ല. ഞാന്‍ ആരായിരുന്നു അവിടെ എന്ന് മനസിലായ ദിവസങ്ങള്‍...
ഞാന്‍ കരുതിയത് എന്നെ പറഞ്ഞു വിടുമ്പോള്‍ മനോജ്‌ അച്ഛന് അല്‍പ്പം വിഷമം ഉണ്ടാവും എന്നാണ്.എവിടെ അപ്പോഴും പുള്ളിക്ക് കുലുക്കമില്ല.പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ... എന്തുപറ്റി സാറേ എന്ന് ഒന്ന് ചോദിച്ചു.. ഞാന്‍പറഞ്ഞു സമ്പളം പോരാത്തത് കൊണ്ടാണ് എന്ന്. അപ്പൊ അച്ഛന്‍ യാതൊരു കുലുക്കവുമില്ല പുള്ളിപരയുവാ.. ഞങ്ങള്‍ക്ക് ആവുന്നത് തരുന്നുണ്ട് സാര്‍ എന്ന്.
ഞാനും വിട്ടുകൊടുത്തില്ല.. അത് എനിക്കറിയാം സര്‍ എന്ന് ന്ജൌം പറഞ്ഞു.അത് കുഴപ്പമില്ലന്നും ഗിരിദീപം എനിക്ക് ഏറെ ഇഷ്ട്ടംയാസ്കൂല്‍ ആണെന്നും ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആകുന്ന ശമ്പളം നിങ്ങള്‍ തരുന്നുണ്ട് എന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ നമുക്ക് സന്തോഷമായി പിരിയാം എന്ന് മനോജ്‌ അച്ഛന്‍ പറഞ്ഞു. സന്തോഷം ... ഇനി പി എഫ് കൂടി കിട്ടിയാല്‍ പൂര്‍ണമായും ഗി ബി എച് എസ എസ നോട്‌ വിടപറയും. ആഹിനുള്ള ഫോം ഞാന്‍ പി എഫ് ഓഫീസില്‍ കൊടുത്തു കഴിഞ്ഞു... ഓര്‍ക്കുമ്പോള്‍ മൂന്നു വര്ഷം ഓര്‍ക്കാനുണ്ട്... ആകത ഉടന്‍ പറയാം എന്റെ ഗിരിദീപം സ്മരണകള്‍.