Friday, April 20, 2012

അഞ്ചക്ക ശമ്പളക്കാരന്‍... ....

ഇ            എന്നാ പറയാനാ.. അഞ്ചക്ക ശമ്പളം വാങ്ങുന്ന നല്ല ഒരു ചെറുപ്പക്കാരന്‍.. എന്നാ കുഴപ്പം? ഒന്നുമില്ല പക്ഷെ കഥ അങ്ങനെ ഒന്നുമല്ല കേട്ടോ.ഇന്നലത്തെ കാര്യം തന്നെ എടുക്കാം. ഇന്നലെ ശമ്പളം കിട്ടി . പത്തിനാ....യിരം രൂപാ ... വൌ. കിട്ടിയപാടെ ജിഷ വന്നു. സാറേ ഇരുനൂറു രൂപ സാര്‍ തരാനുണ്ട്. ഓ ശെരി തന്നേക്കാം. അപ്പൊ സ്റ്റാഫ് സെക്രടറി വന്നു . സാര്‍ ഇന്നല്ലേ ലാസ്റ്റ് വര്‍ക്കിംഗ്‌ ഡേ .. അതെ അതിനു സാര്‍ ഒരു ചെലവു ചെയ്യണം. അതെയോ.. സീരി എന്നാ വേണം ? അത് വെലിയതയിറ്റൊന്നും വേണ്ട ഐസ് ക്രീം മതി. ഓ അതിനെന്താ.. ഞാന്‍ തന്നെ കടയില്‍ പോയി ഞാന്‍ തന്നെ ഓര്‍ഡര്‍ കൊടുത്തു. 4 ലിറ്റര്‍ ഐസ്ക്രീം  200 രൂപ 400  മാറി .. എല്‍ ഐ സി  2000 .. വരുന്ന വഴി പെണ്ണുമ്പിള്ള വിളിച്ചു. കൊച്ചിന് ഏത്തപ്പഴം 40 രൂപ പച്ചക്കറി 200 . മരുന്ന് മേടിച്ചവകയില്‍ മെഡിക്കല്‍ സ്റ്റോറില്‍ കൊടുത്തത് 1000 . മിച്ചമുള്ള 6360 രൂപയും കൊണ്ട് ഞാന്‍ വീട്ടില്‍ ചെന്നു. ഇനി കരണ്ട് ചാര്‍ജ്, പത്രം , കേബിള്‍ ടീ വി , ലാന്‍ഡ്‌ ഫോണ്‍ ബില്‍ , മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍... എല്ലാം കൂടി കഴിഞ്ഞാല്‍ പലചരക്ക് വാങ്ങാനുള്ള നാലായിരം രൂപ എവിടെക്കാനും.. വാ അത് മാത്രം മതിയോ? ഇടയ്ക്കു പച്ചക്കറി, ഹോസ്പിടല്‍, കല്യാണം { ഈ നാശം പിടിച്ച നാട്ടുകാര്‍ക്ക്‌ കല്യാണം ആരേം വിളിക്കാതെ നടത്തരുതോ?} പട്ടിണി കിടക്കാന്‍ പോലും പതിനായിരം മതിയാവില്ല.. ആത്മഹത്യ ചെയ്യാന്‍ നാണം ... എന്നാചെയ്യും