അങ്ങനെ അത് തുടങ്ങി......
ഏത് എന്നാവും .... 'ജീവിതം'.!. എന്റെ ജീവിതം!!! അത് അങ്ങനെ പോകുവാ... അതിന്റെ തുടക്കത്തെ പറ്റിയാ പറഞ്ഞെ. എന്നാ പറയാനാ പത്ത് മുപ്പത് കൊല്ലം മുന്‍പുള്ള കാര്യമാണേ... അത് അമ്മക്ക് രണ്ടാമത്തെ പേറാ... എനിക്ക് അറിയില്ലല്ലോ ഞാന്‍ അങ്ങനെ വയറ്റത്ത് കിടന്നു തൊഴിച്ചും ചവിട്ടീം കുറെ പാട് പെടുതീന്നാ അമ്മച്ചി പറയുന്നേ..എനിക്കിതൊന്നും അറിയില്ലല്ലോ.. അങ്ങനെ ഒരു പേര്‍ കഴിഞ്ഞു..
വളന്നു വന്നപ്പോ ഞാന്‍ വല്ല്യ വാചകംഅടിക്കാരനായിരുന്നു. ഓ അത് എന്നാ പറയാനാ അങ്ങനെ ഒക്കെ ഒരുകാലം . പക്ഷേങ്കില് ഞാന്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ദേണ്ടെ.. അണ്ണനും ഇന്നും.. വട്ടപൂജ്യം അന്ന് മെലിഞ്ഞു ഉണങ്ങിയവനായിരുന്നു.. ഇന്നിപ്പോ അത് തടിയായി. ഉണങ്ങിയാലും തടിച്ചാലും പാടാ.
ഈ ഐശ്വര്യാ റായിയെ കാണുമ്പോ നമുക്കൊക്കെ അസൂയയാ . എന്റെ അമ്മോ എന്നാ ഫിഗറാ!!!! നമ്മളൊക്കെ അന്തം വിട്ടു പോകുന്ന ഭംഗി.. അതൊന്നും വേണ്ടായിരുന്നു പക്ഷെ ഈ നടുവ് വേദനയും പിടലി വേദനയും ഒന്ന് മാറിയാത്തന്നെ പകുതി ആശ്വാസമായി. എവിടെ....!!! അതൊന്നും പോവുകേല. എന്റെ ഈ വണ്ണവും!! ... പൊക്കം ഉണ്ട്ടയിരുന്നെ അതെങ്കിലും ആശ്വസിക്കമാര്ന്നു. ഇതിപ്പോ പൊക്കവും ഇല്ല വണ്ണവും കൂടി.. ആകെ ഒരു നെയ്ക്കുംബളങ്ങാ.
![]() |
വല്യ ഗമയാ അല്ലെ.. |
ഇപ്പൊ ഞാന്‍ ഒരു സ്കൂളിലാ നമ്മളൊക്കെ
പ്ടിചോണ്ടിരുന്നപ്പോ ഇങ്ങനെഒക്കെ ആകുമെന്ന് ആരെങ്കിലും കരുതിയോ? ഇല്ല.. അതാ ദൈവനിസ്ച്യം
അപ്പോഞ്ഞാന്‍ പറഞ്ഞു വന്ന കാര്യം വിട്ടുപോയി , ഞാന്‍ ജനിച്ചു... പഠിക്കാനൊന്നും വല്ല്യ കഴിവൊന്നും കാണിച്ചില്ലെന്ന എന്റെ ഓര്മ .. ഇതിപ്പോ മുപ്പത് കൊല്ലം കഴിഞ്ഞില്ലേ എനിക്കിത് വെല്ലോം ഓര്‍മ്മയുണ്ടോ.. വാ! നല്ലപോലെ വായില്‍ നോക്കാന്‍ പോലും അറിയതില്ലന്നെ
എന്നാ കഷ്ട്ടമാ അല്ലെ...? ഒന്നും പറയണ്ട.. പറഞ്ഞാ പിന്നെ നിങ്ങള് പറയും എനിക്ക് ഭയങ്കര ഫീലിംഗ്സാ എന്നൊക്കെ ..
അങ്ങനെ ഒന്നും ഇല്ലകെട്ടോ .. ഓ ഇനിയിപ്പോ ഫീലിംഗ്സാന്നു പറഞ്ഞാലും എന്നാ.. അതല്ലെന്ന് തെളിയിക്കാനൊന്നും എനിക്ക് പറ്റത്തില്ല.നമ്മള് പറഞ്ഞു വന്നകാര്യം അതൊന്നുമല്ലല്ലോ
കുട്ടികാലത് നമ്മളൊക്കെ വല്ല്യ പുള്ളികലാകും എന്നൊക്കെ അല്ലെ അമ്മേം അച്ഛനും കരുതുന്നെ.. കലക്ടര്‍ ഡോക്ടര്‍ എന്‍ജിനിയര്‍ എന്നാക്കെ വിചാരമാ അല്ലെ.
നമക്കിതിന്റെ ഒന്നും ഗൌരവം അപ്പൊ അറിയത്തുമില്ല. നമ്മള്‍ വേറെ ആരെങ്കിലും ഒക്കെ ആകുമ്പോ അവരൊക്കെ വല്യ നെടുവീര്‍പ്പിടുമാരിക്കും. എന്നാ പറയാനാ അവര്‍ക്കും അറിയത്തില്ലല്ലോ . നമ്മലനെ അപ്പോഴത്തെ ഒരു ജാടക്ക് ചുമ്മാ അപ്പനേം അമ്മേം വെലകൊടുക്കാതെ അങ്ങ് നടക്കും. അതൊക്കെ വല്യ അടിയായി നമക്കിട്ടു തന്നെ വരുമ്പോഴെക്കും നമ്മളൊക്കെ അച്ഛനും അമ്മേം ആയിട്ടുണ്ടാവും . പണി നമക്കിട്ടു തിരിച്ചും കിട്ടുമ്പോ നമ്മള് വെഷമിക്കും. എനിക്കിതൊക്കെ ഓര്‍ക്കുമ്പോ ചിരിയാ നമക്ക് വെല്ലോം അറിയാമോ.. ജനിച്ചത് പോലും അറിഞ്ജോണ്ടാണോ? ഇനി ചവുന്നതോ.. അതും അറിഞ്ജോന്ടല്ല പിന്നെ.. ആ ആര്‍ക്കറിയാം ഇതൊക്കെ ആലോചിച്ചാ എനിക്ക് ചിരിയാ. എന്നന്നോ എന്തിനാ ഇതൊക്കെ ആലോചിക്കുന്നെ. അലോചിച്ചിട്ടെന്താ. നമ്മളൊക്കെ ഒന്ന് തുംമനെ പോലും ആരോ അനുവദിക്കണം. ആരെടാ അത് അവനെ ഒന്ന് കണ്ടിരുന്നെ ചിലത് പറയാനുണ്ടായിരുന്നു.എന്നന്നോ...അയ്യോ അതും മറന്നു. എന്നാ അല്ലെ. ഞാന്‍ ഒരു വല്യ മറവിക്കാരനാനന്നെ...നിങ്ങളോ...
കുട്ടികാലത് നമ്മളൊക്കെ വല്ല്യ പുള്ളികലാകും എന്നൊക്കെ അല്ലെ അമ്മേം അച്ഛനും കരുതുന്നെ.. കലക്ടര്‍ ഡോക്ടര്‍ എന്‍ജിനിയര്‍ എന്നാക്കെ വിചാരമാ അല്ലെ.
![]() |
നമ്മളും ഇത് പോലെ |


