Thursday, February 18, 2010

കിളിപ്പാട് പ്രസ്ഥാനം.















ചമ്പുക്കലാട്ടകടകള്‍ തുല്ലലുകള്‍ ttതുടങ്ങിയ വിഭാഗങ്ങളെക്കാള്‍ എന്നമട്ട ഗ്രന്ഥങ്ങള്‍ കിളിപ്പാട്ട് പ്രസ്ഥാനത്തില്‍ ഉണ്ട് . ധാരാളിത്തം, എണ്ണത്തില്‍ മാത്രമല്ല : ഗുണത്തിലും പ്രകടമാണ്.പടപ്പാട്ട്, മാമാങ്ങപ്പാട്ട്, പഞ്ചതന്ത്രം തുടങ്ങി എന്നമട്ട പാട്ട് കൃതികള്‍


. എഴുതച്ചനില്‍ തുടങ്ങി എന്ന് വിസ്വസിക്കുന്നെങ്ങിലും അദ്ദേഹത്തിന് മുന്‍പും ചില കിളിപ്പാട്ട് മാതൃകകള്‍ കണ്ടെത്തിയിട്ടുണ്ട്.

Monday, February 15, 2010

നാടകവും കഥകളിയും ......







വിപുലമായ അര്‍ത്ഥത്തില്‍ നാടകവും കഥകളിയും ദൃശ്യകലകള്‍ / രങ്ങകലകള്‍ തന്നെ. ആ പൊരുത്തം മാത്രമേ ഉള്ളു.
നാടകം വച്ചികാഭിനയത്തിനു പ്രാധാന്യം കൊടുക്കുമ്പോള്‍ കഥകളി ഭാവാഭിനയ പ്രധാനമാണ്.നൃത്ത കലയില്‍ സ്വതേ ഉള്ള അവ്യക്ത മാധുര്യം -- പ്രതീകങ്ങളിലൂടെ ആശയാവതരതനം --നാടകത്തില്‍ ഇല്ല.
മുദ്രകളിലൂടെയും ഭാഷയുടെ ദുര്ഗ്രഹതയിലൂടെയും പ്രേക്ഷകരെ നാടകം ഭുധിമുട്ടിക്കുന്നില്ല എന്ന് സാരം. എന്ന് കരുതി കഥകളി അസ്പ്ര്ഷ്ട്ട കല അല്ല. രണ്ടിനും അവയുടെ ഇടങ്ങളില്‍ മാന്യമായ സ്ഥാനം ഉണ്ട്.
"എല്ലാ കലകളുടെയും അമ്മ
നൃത്തമാണ്."
നൃത്തവും നാട്യവും ചേര്‍ന്ന നൃത്യ കലയാണ്‌ കഥകളി. നൃത്യ കലയില്‍ വാചികാഭിനയമില്ല. ഭാവഭിനയമേ ഉള്ളു. സാത്വികം,രാജസം, താമസം എന്നീ തൃഗുനങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയില്‍ വേഷം പോലും കൊടുക്കുന്നത്.വേഷത്തില്‍ നിന്നും കഥാപാത്ര സ്വഭാവം കണ്ടെത്തുവാന്‍ നാടകത്തില്‍ ബുദ്ധിമുട്ടുണ്ട്.


Sunday, February 14, 2010

എന്താണ് കല?






മനുഷ്യന്‍ ബുദ്ധിയുള്ള ജീവിയാണ്. സംസയമില്ല.. അത് കൊണ്ട് തന്നെ അവന്റെ മനസും ഏറെ പ്രധാനമാണ്.പലപ്പോഴും നാം ആ മനസിന്റെ പ്രവര്‍ത്തനങ്ങളില്‍ അത്ഭുത പെട്ട് പോകുന്നു. അവന്റെ കലാസ്വാദന ശേഷി യും ഏറെ അത്ഭുതകരമാണ്. കലകളെ സ്നേഹിക്കാത്ത മനുഷ്യനെ മൃഗമെന്നു പറയണം.



എന്താണ് കല?


നമുക്ക് എല്ലാവര്ക്കുംകലാബോടമുണ്ട്. പക്ഷെ കലെന്താണ് എന്ന് ചോദിച്ചാല്‍ അല്‍പ്പം കുഴങ്ങും, "മാനുഷികാവസ്യങ്ങളുടെ നിര്‍വഹണത്തിനായി മനുഷ്യന്‍ പ്രകൃതിയെ മേരുക്കിയെടുതത്തിന്റെ ഫലമാണ് കല."


മനുഷ്യനു രണ്ടു തരാം ആവശ്യങ്ങള്‍ ഉണ്ട്.ഭൌതിക ജീവിത സൌകര്യങ്ങളുടെ ആവശ്യം അതുപോലെ മാനസിക തൃഷ്ണകളുടെ ആവശ്യം. അങ്ങനെ അവയെ രണ്ടു പേരിട്ടു പറയാം. സോപയോഗ കല സുകുമാരകാല.

എന്താണ് സോപയോഗ കലകള്‍ ?വീട് നിര്‍മാണം, പാത്രം നിര്‍മാണം ,മരസാമാനങ്ങളുടെ നിര്‍മിതി തുടങ്ങിയവയെല്ലാം ആ ഗണത്തില്പെടുന്നു
ചിത്ര രചന ,നാടകം, സംഗീതം, തുടങ്ങിയവ സുകുമാര കലകളില്‍ പെടുന്നു.