ജനം നിരാശരാണ്.
ഭാരത ജനത നിരാശയിലാണ്.
നമ്മുടെ ജനത
ഇത്ര നിരാശരായി, പ്രതീക്ഷ അറ്റവരായി, ഇതിനു മുന്പ് കണ്ടിട്ടുണ്ടോ? അത് ചില സൂചനകള്‍
തരുന്നുണ്ട്. പ്രിയ ഭരണകൂടമേ നിങ്ങള്ക്ക് ചെവി ഉണ്ടങ്കില്‍ കേള്‍ക്കു.
മനുഷ്യര്‍ക്ക്
മാത്രമല്ല ജീവജാലങ്ങള്‍ക്ക് പൊതുവേ ഉള്ള ഒരു സ്വഭാവം ഉണ്ട്. അവയുടെ ജീവിത
സാഹചര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന അവസ്ഥ ഉണ്ടായാല്‍ അതിജീവനത്തിനായി അവ
ശ്രമിക്കും. പക്ഷെ അതിജീവന ശ്രമം പരാജയപെട്ടാല്‍ അവ നിരാശയോടെ കുറച്ച് പിന്‍വാങ്ങും.
ഈ പിന്‍വാങ്ങല്‍ സുനാമിക്ക് മുന്പ് കടല്‍ പിന്‍വാങ്ങിയ പോലെ ഒന്നാണ്. ഇത് വളരെ സൂക്ഷിക്കണം.കാരണം ഈ അവസ്ഥ കഴിഞ്ഞാല്‍
സ്വഭാവം മാറുകയായി. സ്വയം മറന്ന്, ജീവന്‍ പോലും പണയം വെച്ച്, ഒരു കുതിപ്പ്.... അത്
അപകട കരമായിരിക്കും തികച്ചും ഭീകരമായിരിക്കും.
ഭാരതത്തില്‍ ഇന്ന്
ജനം നിരാശയിലാനെന്നു ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ. വിലക്കയറ്റം (ഇന്ധനം മുതല്‍
വേപ്പില വരെ എല്ലാറ്റിനും), ഭീകരവാദം (ശത്രു രാജ്യത്തുനിന്ന്, അഭ്യന്തര
ഭീകരത, ഭരണകൂട ഭീകരത അങ്ങനെ പലതുണ്ട്) അഴിമതി (പ്യൂണ്‍ മുതല്‍ പ്രധാന മന്ത്രി വരെ ആരോപണത്തിന്‍റെ മുള്‍മുനയിലാണ്)
പ്രകൃതി ദുരന്തങ്ങള്‍ (നാം നമ്മുടെ വിവരക്കേടും അഹങ്കാരവും കൊണ്ട് ചെയ്ത
അബദ്ധങ്ങളുടെ ബാക്കിപത്രം) തീര്‍ന്നില്ല പറഞ്ഞുകൊണ്ടിരുന്നാല്‍ തീരുകയുമില്ല.
ആദ്യമൊക്കെ ചില
പ്രധിഷേധങ്ങള്‍ ഉണ്ടായി. അത് സാഹിത്യമായോ സെമിനാര്‍ പ്രബന്ധമായോ തുടങ്ങി, ഹസാരെ
മട്ടിലുള്ള സമരങ്ങളായി. ഇതൊന്നും ശാശ്വതമായ മാറ്റം കൊണ്ട് വരുന്നില്ലാ എന്ന് ജനം
കരുതുന്നു. അവരിലേക്ക് നിരാശയുടെ മരപ്പ് അതിവേഗം പടര്‍ന്നു കയറുന്നു.
പത്തു വര്‍ഷം
മുന്പ് ഒരു കിലോ തക്കാളിക്ക് എട്ടു മുതല്‍ പത്തു രൂപ വരെ വില ഉണ്ടായിരുന്ന സ്ഥാനത് ഇന്ന് മുപ്പത്ഹും
നാല്‍പ്പതും രൂപ വിലയായി. അതായത് നാലിരട്ടി വര്‍ധനവ്. അടുത്ത പത്ത് വര്‍ഷത്തില്‍
തക്കാളി കിലോയ്ക്ക് നൂറ്റിഅറുപതു മുതല്‍ ഇരുനൂറു വരെ ആകും. ഗതി ഇതാണെങ്കില്‍ അതില്‍
കൂടിയാലും അത്ത്ഭുതമില്ല.
“
സ്നേഹമാണ് അഖിലസാരമൂഴിയില്‍” എന്ന്
പാടിയതൊക്കെ അബദ്ധമാവും. ഉള്ളൂരിന്റെ
പ്രേമസംഗീതം തെരുവില്‍ വലിച്ചു കീറും. മനുഷ്യ സ്നേഹം പരിഹാസ കഥ ആയി
മാറ്റും.. പിന്നീടുള്ള കുതിപ്പില്‍ നാം
നമ്മെ തന്നെ മറക്കും ദൈവമേ അതിനുമുന്‍പു ഇതിനെല്ലാം പരിഹാരം ഉണ്ടാക്കണേ....
