രാവിലെ എണീറ്റ് നടക്കാൻ പോയി തുടങ്ങിയതോടെ ഭാര്യക്ക് ഒരു കാര്യം മനസിലായി. ഞാൻ വല്യ ആലോചനയിൽ ആണ്.
താമസിച്ചു ഉറങ്ങുന്നു. നേരത്തെ എണീക്കുന്നു. പേപ്പറും പെൻസിലും റബറുമായി തപസ്സോടു തപസ്.
മാസം രണ്ടായി.അവൾ പലതവണ ചോദിച്ചു.
"ഇതെന്നാന്നെ?"
ഞാൻ പറഞ്ഞില്ല. എഴുതിവച്ച കടലാസെടുത്ത് ഞാൻ മാറുന്ന തക്കം നോക്കി വായിച്ചു നോക്കി. ഒരിക്കൽ പറഞ്ഞു.
"ഓ മനസിലായി. മുദ്രാവാക്യം എഴുതുവാല്ലേ?"
ഈശ്വരാ ഇത് മുദ്രാവാക്യമോ ? കേവലം ഒരു പ്രകടനത്തിനപ്പുറം ഈ വാക്കുകൾക്ക് ആയുസ്സില്ലെ? "മുദ്രാവാക്യം പോലും. ഇതൊരു പാട്ടാടി. കാലങ്ങളോളം പാടി നടക്കേണ്ട ഒരു പാട്ട് " എന്ന് പറയാൻ തുടങ്ങി. വേണ്ട.
ഇന്നിപ്പോ അതിരാവിലെ നടപ്പു കഴിഞ്ഞു വന്നപാടെ അവൾ ഫാൻ ഫുൾ സ്പീഡിൽ ഇട്ടു. വൃശ്ചിക തണുപ്പ് ചെറുതായി ഉണ്ട്. ഫാൻ കൂടി ആയപ്പോൾ അത് ഒരു ശല്യമായി. വെറും നിലത്തു കാലു നീട്ടി കൈ പുറകിൽ കുത്തി ഫാനിലോട്ട് നോക്കി അവൾ നടന്നു വന്നതിന്റെ ക്ഷീണവും വിയർപ്പും ഒഴിവാക്കുന്നു. ഇടയ്ക്കു ഓട്ടക്കണ്ണിട്ട് എന്നെ നോക്കും. പുച്ഛം,വെറുപ്പ്,പരിഹാസം.
ഒടുവിൽ ഒരു നെടുങ്കൻ ഡയലോഗ്.
"ഇതെന്നതാന്നെ കൊറേ നാളായല്ലോ?
എന്നതാ ഈ ആലോചിച്ചു കൂട്ടുന്നെ?
വേറെ പണി ഒന്നും ഇല്ല.
ഹോ ...
ഈ സമയം വല്ല പി എസ്സിക്കും പഠിക്കുവാരുന്നേ ഇപ്പൊ സർക്കാര് ജോലിക്കു പോകാൻ മേലാരുന്നോ?"
സർക്കാർ ഉദ്യോഗസ്ഥയുടെ ന്യായമായ ചോദ്യം.
"ഞാനൊക്കെ കഷ്ടപ്പെട്ടതിന്റെ പകുതി നോക്കിയാൽ മതി നിങ്ങൾക്ക് സർക്കാർ ജോലി കിട്ടാൻ."
ആഹാ അതെനിക്ക് സുഖിച്ചു. അത്രക്കു ബുദ്ധി ഉണ്ടെന്നല്ലേ അതിന്റെ അർഥം.
"അതെങ്ങനാ മടി അല്ലെ കുഴി മടിയൻ.
വെറുതെ ഇരിക്കുവാണേൽ ഇന്നലെ ഉണക്കി എടുത്ത തുണിയെല്ലാം അകത്തെ മുറിയിൽ കട്ടിലേ ഇട്ടിട്ടുണ്ട്. പോയി മടക്കി വെക്ക്. അത്രേം ആവട്ടെ."
ഓ അതിനാണ്.
"എന്നാ ചോദിച്ചാലും ഇങ്ങനെ മൂങ്ങ ഇരിക്കുന്ന പോലെ ഇരുന്നാ മതിയല്ലോ."
അവൾ പ്രഭാത നടപ്പിന്റെ ഊർജ്ജം മുഴുവൻ വാരി വിതറുവാണ്. ഏകപക്ഷീയ ആക്രമണം ആയതിനാൽ ഇരയായ ഞാൻ അവൾക്കു മുന്നിൽ അശുവാണ്.
"നാളെയെ പറ്റി വല്ല വിചാരവും ഉണ്ടോ നിങ്ങൾക്ക് ? അതെങ്ങനാ കഷ്ട്ടപാടെന്നാണെന്ന് അറിയാവോ? അതൊക്കെ അറിയണം."
സർഗ്ഗവേദനയുടെ സംതൃപ്തി, അതിൽ നിന്നും ലഭിക്കുന്ന ഊർജ്ജം, സാമൂഹിക ബോധം, നിലപാടുകളിൽ കാണിക്കേണ്ട ദേശീയ ബോധ ധാര... ഇങ്ങനെ എന്തെല്ലാം. ഇതൊക്കെ ഞാൻ അവളോട് പറഞ്ഞാൽ ഉണ്ടാകാവുന്ന പരിണാമ ഗുപ്തി ഭീകരമാവും.
അതുകൊണ്ട് ഞാൻ ഒന്ന് തീരുമാനിച്ചു. നാളെ മുതൽ അതിരാവിലെ ഞാനും നടക്കും. അല്ല ഓടും. ആഹാ അല്ലപിന്നെ