വിപുലമായ അര്‍ത്ഥത്തില്‍ നാടകവും കഥകളിയും ദൃശ്യകലകള്‍ / രങ്ങകലകള്‍ തന്നെ. ആ പൊരുത്തം മാത്രമേ ഉള്ളു.
നാടകം വച്ചികാഭിനയത്തിനു പ്രാധാന്യം കൊടുക്കുമ്പോള്‍ കഥകളി ഭാവാഭിനയ പ്രധാനമാണ്.നൃത്ത കലയില്‍ സ്വതേ ഉള്ള അവ്യക്ത മാധുര്യം -- പ്രതീകങ്ങളിലൂടെ ആശയാവതരതനം --നാടകത്തില്‍ ഇല്ല.
മുദ്രകളിലൂടെയും ഭാഷയുടെ ദുര്ഗ്രഹതയിലൂടെയും പ്രേക്ഷകരെ നാടകം ഭുധിമുട്ടിക്കുന്നില്ല എന്ന് സാരം. എന്ന് കരുതി കഥകളി അസ്പ്ര്ഷ്ട്ട കല അല്ല. രണ്ടിനും അവയുടെ ഇടങ്ങളില്‍ മാന്യമായ സ്ഥാനം ഉണ്ട്."എല്ലാ കലകളുടെയും അമ്മ
നൃത്തമാണ്."
നൃത്തവും നാട്യവും ചേര്‍ന്ന നൃത്യ കലയാണ് കഥകളി. നൃത്യ കലയില്‍ വാചികാഭിനയമില്ല. ഭാവഭിനയമേ ഉള്ളു. സാത്വികം,രാജസം, താമസം എന്നീ തൃഗുനങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയില്‍ വേഷം പോലും കൊടുക്കുന്നത്.വേഷത്തില്‍ നിന്നും കഥാപാത്ര സ്വഭാവം കണ്ടെത്തുവാന്‍ നാടകത്തില്‍ ബുദ്ധിമുട്ടുണ്ട്.



No comments:
Post a Comment